Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoundationDay

119-ാം സ്ഥാ​പ​കദി​ന​ത്തി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ

കൊ​​​​ച്ചി: ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ 119ാം സ്ഥാ​​​​പ​​​​ക​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഡി​​​​ജി​​​​റ്റ​​​​ല്‍ ബാ​​​​ങ്കിം​​​​ഗ്, റീ​​​​ട്ടെ​​​​യി​​​​ല്‍, എം​​​​എ​​​​സ്എം​​​​ഇ മേ​​​​ഖ​​​​ല​​​​ക​​​​ള്‍​ക്കാ​​​​യി പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പു​​​​തി​​​​യ രീ​​​​തി​​​​യി​​​​ല്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ച ബാ​​​​ങ്കി​​​​ന്‍റെ ബി​​​​ഒ​​​​ബി വേ​​​​ള്‍​ഡ് മൊ​​​​ബൈ​​​​ല്‍ ബാ​​​​ങ്കിം​​​​ഗ് ആ​​​​പ്പ് ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യ സ​​​​ച്ചി​​​​ന്‍ തെ​​​​ണ്ടു​​​​ല്‍​ക്ക​​​​റാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ധു​​​​നി​​​​ക ബാ​​​​ങ്കിം​​​​ഗ് പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഗ്ലോ​​​​ബ​​​​ല്‍ കേ​​​​പ്പ​​​​ബി​​​​ലി​​​​റ്റി, ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ ആ​​​​ന്‍​ഡ് ട്രാ​​​​ന്‍​സ്‌​​​​ഫോ​​​​ര്‍​മേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റും ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ബ​​​​ഹു​​​​ഭാ​​​​ഷ, വോ​​​​യ്സ് ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന നൂ​​​​ത​​​​ന​​​​മാ​​​​യ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍റ് വെ​​​​ര്‍​ച്വ​​​​ല്‍ ഫ്ര​​​​ണ്ട് ഓ​​​​ഫീ​​​​സ് അ​​​​ദി​​​​തി 2.0 യും ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

Latest News

Corehub Up